കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട്, 2026-27 അധ്യയന വർഷത്തെ ഫോർ ഇയർ അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമിന്റെ (FYUGP) സംസ്ഥാനതല ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ നിർവഹിച്ചു. പ്രസ്തുത പരിപാടിയുടെ തത്സമയ സംപ്രേക്ഷണം ഫാത്തിമ കോളേജ് സ്മാർട്ട് റൂമിൽ പ്രദർശിപ്പിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. ഫാ. ഷിബിൻ പി. ജെയിംസ്, ബർസാർ ഫാ. സബിൻ എബ്രഹാം , സൂപ്രണ്ട് ജോസ് പറക്കുന്താനം,ഐ.ക്യു.എ.സി (IQAC) കോ-ഓർഡിനേറ്റർ ഡോ. നാജിയ ബീഗം, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ. പി. അബ്ദുൾ ലത്തീഫ് ട്രാവൽ ആൻ്റ് ടൂറിസം വിഭാഗം മേധാവി ഫിലിപ്പ് നൈനാൻ തുടങ്ങിയവർ പങ്കെടുത്തു ഒന്നാം വർഷ വിദ്യാർത്ഥികളും രക്ഷിതക്കളും പങ്കെടുത്തു.