'ഫസ്റ്റ് ചാപ്റ്റർ' ; എഫ്.വൈ.യു.ജി.പി. ഉദ്ഘാടനവും നവാഗതർക്കുള്ള സ്വീകരണവും
മൂത്തേടം: ഉന്നതവിദ്യാഭ്യാസ രംഗത്തെ പുതിയ ചുവടുവെപ്പായ നാല് വർഷ ബിരുദ കോഴ്സുകൾക്ക് (FYUGP) മൂത്തേടം ഫാത്തിമ ആർട്സ് ആൻ്റ് സയൻസ് കോളേജിൽ ആവേശകരമായ തുടക്കം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ എഫ്.വൈ.യു.ജി.പി. ഉദ്ഘാടനവും പുതിയ അധ്യയന വർഷത്തെ നവാഗതർക്കുള്ള സ്വീകരണവും 'ഫസ്റ്റ് ചാപ്റ്റർ' എന്ന പേരിൽ കോളേജ് കാമ്പസിൽ പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു.
തുഞ്ചത്തെഴുത്തച്ചൻ മലയാളം സർവ്വ കലാശാല വൈസ് ചാൻസിലർ പ്രഫ.ഡോ. വി. അനിൽകുമാർ വള്ളത്തോൾ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പുതിയ വിദ്യാഭ്യാസ രീതി വിദ്യാർത്ഥികൾ ക്ക് കൂടുതൽ തൊഴിൽസാധ്യതകളും ഗവേഷണ അഭിരുചികളും നൽകാൻ പര്യാപ്തമാണെന്ന് അദ്ദേഹം അഭിപ്രായ പ്പെട്ടു.
കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ഷിബിൻ പി. ജെയിംസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോളേജ് സി.ഇ.ഒ.ഫാ.അബ്രഹാം പതാക്കൽ മുഖ്യപ്രഭാഷണം നടത്തി. ബർസാർ ഫാ. കുര്യാക്കോസ് മാതാപ്പാറ, അക്കാദമിക് കോ-ഓർഡിനേറ്റർ ആര്യാ മോഹൻ, അധ്യാപകരായ എസ്. ശ്രുതി, സോണിയ തോമസ്, ഷിഫ്ന തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
പുതിയ കാമ്പസ് ജീവിതത്തിലേക്ക് കാലെടുത്തുവെച്ച നവാഗതരെ മുതിർന്ന വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ആവേശത്തോടെയാണ് വരവേറ്റത്.
ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടി കളും മനോഹരമായ ദൃശ്യവിരുന്നൊ രുക്കിയ ശില്പവും അരങ്ങേറി. പുതിയ കോഴ്സിന്റെയും കാമ്പസ് ജീവിതത്തി ന്റെയും തുടക്കം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ വേറിട്ടൊരു അനുഭവമാക്കി മാറ്റാൻ 'ഫസ്റ്റ് ചാപ്റ്ററി'ന് സാധിച്ചു.