News Details

02 Nov 2026

കോളേജിൽ കേരളപ്പിറവി ദിനാഘോഷവും മലയാള ഭാഷവാരാചരണവും

കോളേജിൽ കേരളപ്പിറവി ദിനാഘോഷവും മലയാള ഭാഷവാരാചരണവും

മൂത്തേടം ഫാത്തിമ ആർട്സ് ആൻഡ് സയൻസ് കോളേജിൽ കേരളപ്പിറവി ദിനാഘോഷവും മലയാള ഭാഷവാരാചര ണവും വിപുലമായ പരിപടികളോടെ ആചരിച്ചു. മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ റവ. ഫാ. ഡോ. ഷിബിൻ പി. ജെയിസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.മലയാള വിഭാഗം മേധാവി എം. ശ്രീലത  അധ്യക്ഷത വഹിച്ചു. കോളേജ് സി.ഇ.ഒ റവ. ഫാ. എബ്രഹാം പതാക്കൽ, സ്റ്റാഫ് സെക്രട്ടറി വിജി കൃഷ്ണ,
ടി.കെ. സതീശൻ, ടി.ദൃശ്യ  വിദ്യാർത്ഥി പ്രതിനിധികളും സംസാരിച്ചു. മലയാള വിഭാഗം അധ്യാപിക മാരായ ടി. അഞ്ജന സ്വാഗതവും  എ. ഷിഫ്ന  കൃതജ്ഞതയു രേഖപ്പെടുത്തി. തുടർന്ന് വിദ്യാർത്ഥികളു ടെ വിവിധ കലാപരിപാടികൾ അരങ്ങേറി. 
രണ്ടാം വർഷ മലയാള വിദ്യാർത്ഥി  സൂര്യ കാവുങ്ങൽ രംഗപൂജ നൃത്തം അവതരിപ്പി ച്ചു
കേരളപ്പിറവിയോടും മാതൃഭാഷയോടു മുള്ള സ്നേഹം പ്രകടമാക്കിക്കൊണ്ട് കവിതാലാപനം, ഗാനാലാപനം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളിൽ വിദ്യാർത്ഥികൾ  പങ്കെടുക്കുകയും ആഘോഷം വർണ്ണാഭമാക്കുകയും ചെയ്തു. മലയാള വിഭാഗം വിദ്യാർത്ഥി കളായ എം.കെ.നിതന്യ, എം.ഷാലു ഒ. അഭിന, സി.ഫാത്തിമ ഫിദ, മായ തുടങ്ങിയവർ നേതൃത്വം നൽകി.