മൂത്തേടം ഫാത്തിമ ആർട്സ് ആൻഡ് സയൻസ് കോളേജിലെ 'മ്യൂസിക് ഗാർഡൻ' സംഗീത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിഖ്യാത ഗായിക എസ്. ജാനകിയമ്മ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തിന് ജാനകിയമ്മ നൽകി യ സമാനതകളില്ലാത്ത സംഭാവനകളെ യും അവരുടെ ആലാപന മാധുര്യത്തെയും അനുസ്മരിച്ചായിരുന്നു ചടങ്ങ് സംഘടിപ്പി ച്ചത്.
കോളേജ് പ്രിൻസിപ്പാൾ ഫാ. ഡോ. ഷിബിൻ പി. ജെയിംസ് യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മ്യൂസിക് ക്ലബ് കോ-ഓർഡിനേറ്റർ കെ. ശരണ്യ അധ്യക്ഷത വഹിച്ചു.തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ കോളേജ് സി.ഇ.ഒ ഫാ. എബ്രഹാം പതാക്കൽ, കോളേജ് ബർസാർ ഫാ. സബിൻ അബ്രാഹം, ട്രാവൽ ആൻ്റ് ടൂറിസം വിഭാഗം മേധാവി ഫിലിപ്പ് നൈനാൻ എന്നിവർ ജാനകിയമ്മയുടെ സംഗീത സപര്യയെയും ശ്രദ്ധേയമായ ഗാനങ്ങളെയും മുൻനിർത്തി സംസാരിച്ചു.
ചടങ്ങിൽ മ്യൂസിക് ക്ലബ്ബ് സബ് കോ ഓർഡിനേറ്റർ ടി.കെ. സതീശൻ സ്വാഗതവും, ക്ലബ്ബ് അംഗം പി.ജി. ജ്യോതി കൃഷ്‌ണ നന്ദിയും രേഖപ്പെടുത്തി.
അധ്യാപകരായ എം ശ്രീലത, അശ്വതി വിനുകുമാർ , നീതു, വിഷ്ണു വിപിൻ , എ . ഷിഫ്ന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.